നിര്‍മ്മാതാവായി വന്ന്, സംവിധായകനായി തിളങ്ങി, ദേശീയ പുരസ്കാരം വരെ എത്തിപ്പിടിച്ച ബാബു തിരുവല്ല തന്റെ ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അനാവൃതമാകുന്നത് മലയാളസിനിമയുടെ സൗന്ദര്യവും സൗരഭ്യവും കൂടെയാണ്. സിനിമ സ്വപ്നംകണ്ട ഒരു ചെറുപ്പക്കാരന്, കാരവാനുകളില്ലാത്ത സിനിമാക്കാലത്തിന്റെ ഊഷ്മളതയിലേക്കു നടന്നടുക്കുന്നതിനൊപ്പം സഞ്ചരിക്കുമ്പോള്‍, നമ്മളോരോരുത്തരും മലയാളസിനിമയുടെ ചരിത്രത്തിന്റെകൂടെ ഭാഗമാവുകയാണ്. നല്ല സിനിമകളെ സ്നേഹിച്ച ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങള്‍. ‘അനുഭവങ്ങളുടെ അമരം’. ബാബു തിരുവല്ല. മാതൃഭൂമി. വില 127 രൂപ.
അനുഭവങ്ങളുടെ അമരം
