പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ നെക്സോണ്‍ ശ്രേണി വിപുലീകരിച്ച് കാമോ എഡിഷന്‍ പുറത്തിറക്കി. മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നും വരുത്താതെ, ഇന്ത്യയില്‍ നെക്സോണ്‍ എത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെയും 11 ലക്ഷത്തിലധികം വില്‍പ്പന നേട്ടം കൈവരിച്ചതിന്റെയും ഓര്‍മ്മയ്ക്കായി ലിമിറ്റഡ് എഡിഷന്‍ കോംപാക്ട് എസ് യുവി മോഡലാണ് അവതരിപ്പിച്ചത്. 9.99 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. മൂന്നാര്‍ മിസ്റ്റ്, കൂര്‍ഗ് ക്ലൗണ്ട്, എന്നി രണ്ടു കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. ഈ നിറങ്ങള്‍ക്ക് പുറമേ ഫ്രണ്ട് ഫെന്‍ഡറുകളിലെ കാമിയോ ബാഡ്ജ് ആണ് പുറത്തുള്ള പ്രധാന മാറ്റം. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. മാനുവല്‍, എഎംടി, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയര്‍ലെസ് പ്ലസ് പിഎസ്, ഫിയര്‍ലെസ് പ്ലസ് എ പിഎസ് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയത്.
