കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റില്‍ ടീസര്‍ എത്തി. കീര്‍ത്തി സുരേഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷനും പ്രതികാരവും നിറഞ്ഞ ഒരു കാര്‍ത്തിക് സുബ്ബരാജ് സിനിമയാകും ഇതെന്നാണ് ടീസര്‍ നല്കുന്ന സൂചന. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍. ഇളയരാജയാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. കാര്‍ത്തിക്കിന്റെ പത്താം ചിത്രം കൂടിയാണ് ‘ദൊറോത്തി’. ‘റിവോള്‍വര്‍ റീത്ത’ക്കു ശേഷം കീര്‍ത്തി സുരേഷും ‘റെട്രോ’ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജും അഭിനയിക്കുന്ന ചിത്രമാണിത്.
‘ദൊറോത്തി’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍
