നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്. അതേസമയം, നെല്ലുസംഭരണ ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികള്‍ തിങ്കളാഴ്ച ദില്ലിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തും. സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശ പ്രകാരമാണു ചര്‍ച്ച നടത്തുന്നത്.
നെല്ല് സംഭരണ ബോണസായി 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
