മെറിഡിയന്റെ ഏറ്റവും പുതിയ 85-ാമത് ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ്, 36.05 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഏഴ് സീറ്റര്‍ എസ്യുവി വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ വെറും 85 യൂണിറ്റുകള്‍ മാത്രം പ്രൊഡക്ഷനുള്ള വളരെ ലിമിറ്റഡ് മോഡലായിരിക്കും ഇത്. അംഗീകൃത ജീപ്പ് ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ എഡിഷന്‍, ടോപ്പ്-സ്‌പെക്ക് ഓവര്‍ലാന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ ആനിവേഴ്‌സറി സ്‌പെസിഫിക്ക് അഡീഷനുകളാല്‍ നോര്‍മല്‍ മോഡലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. പേള്‍ വൈറ്റ്, ടെക്‌നോ മെറ്റാലിക് ഗ്രീന്‍, വെല്‍വെറ്റ് റെഡ്, ഗ്രിജിയോ മഗ്‌നീഷ്യോ, ബ്രില്യന്റ് ബ്ലാക്ക് തുടങ്ങിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്റെ വില ഇപ്പോള്‍ 30.45 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്, മുന്‍ വിലയേക്കാള്‍ 45,000 രൂപ കൂടുതലാണിത്.
