5 48

പെരിയാറിന്റെ വന്യതയില്‍ നായാട്ടിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങള്‍ക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോര്‍ത്തിണക്കിയ നോവലാണ് മനു കെ. സാജന്‍ എഴുതിയ ‘ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാര്‍ന്ന പ്രമേയപരിസരം ഈ നോവല്‍ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാല്‍ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. പുരാവൃത്തത്തെ ശാസ്ത്രാവബോധത്തോടെ പ്രതിഷ്ഠിച്ചുകൊണ്ട് സമകാലിക മലയാള നോവല്‍സാഹിത്യത്തില്‍ ‘ഗാനിമീഡ്’ ശ്രദ്ധേയ സ്ഥാനം ഉറപ്പിക്കുന്നു. ‘ഗാനിമീഡ്’. മനു കെ. സാജന്‍. ഡിസി ബുക്‌സ്. വില 216 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *