ശരീരത്തിന് ആവശ്യമുള്ള നിരവധി വൈറ്റമിനുകളും ധാതുക്കളും പുതിനയിലുണ്ട്. നിരവധി ദഹനപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വായുകോപം മാറ്റാനും മഞ്ഞപ്പിത്തത്തിനും എല്ലാം പുതിന ഉപയോഗിക്കുന്നു. ചില ചര്‍മരോഗങ്ങള്‍ അകറ്റാനും വായ്‌നാറ്റം അകറ്റാനും പുതിന സഹായിക്കും. വിവിധ തരത്തില്‍ പുതിന ഉപയോഗിക്കാം. ഫ്രഷ് ജ്യൂസ് ആയും ചട്‌നികളില്‍ ചേര്‍ത്തും, സോസ് ആക്കിയും വിവിധ വിഭവങ്ങളില്‍ ചേര്‍ത്തും പുതിന ഉപയോഗിക്കാം. പുതിനയിലച്ചാറ് രണ്ട് ടേബിള്‍സ്പൂണ്‍ കുടിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് ആശ്വാസം ലഭിക്കും. വാപ്പുണ്ണ് അകറ്റാന്‍ പുതിന സഹായിക്കും. പുതിനയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് വാപ്പുണ്ണിന് ആശ്വാസമേകും. പുതിനയില ചതച്ചു പുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കും. തേള് കുത്തിയാല്‍ വേദനയും അസ്വസ്ഥതയും മാറാന്‍ പുതിനയില ഉണക്കിപ്പൊടിച്ചത് പുരട്ടുന്നത് ഗുണം ചെയ്യും. പാരമ്പര്യവൈദ്യത്തില്‍ ഇത് പ്രയോഗിച്ചു വരുന്നു. കാഴ്ചയില്‍ ചെറുതെങ്കിലും നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് പുതിന. ഉണക്കിപ്പൊടിച്ചത് പുരട്ടുന്നത് ഗുണം ചെയ്യും. പാരമ്പര്യവൈദ്യത്തില്‍ ഇത് പ്രയോഗിച്ചു വരുന്നു. കാഴ്ചയില്‍ ചെറുതെങ്കിലും നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് പുതിന.
പുതിനയിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്
