തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയ്യുടെ ചിത്രം ‘ജന നായകന്‍’ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 250 കോടിയില്‍പരം രൂപയിലേക്കു കുതിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കോടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷന്‍ ആണ്. പ്രവര്‍ത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. ഇന്ത്യയില്‍ ഇതുവരെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കൂടി 5.8 മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജ ഹെഡ്‌ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
‘ജന നായകന്‍’ 250 കോടിയിലേക്ക്
