പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ പുതിയ വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വൊഡഫോണ്‍ ഐഡിയയുടെ കണ്ടന്റ് അഗ്രഗേഷന്‍ സര്‍വീസ് ആയ വി മൂവീസ് ആന്റ് ടിവിക്ക് കീഴിലാണ് പുതിയ പ്ലാന്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ 200 രൂപ വിലയുള്ള ഈ പ്ലാന്‍, 20 ഓവര്‍ ദി ടോപ്പ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കും 200ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഗണ്യമായ ഡാറ്റ ആനുകൂല്യങ്ങളിലേക്കും ഒരൊറ്റ സബ്സ്‌ക്രിപ്ഷന്‍ വഴി ആക്സസ് നല്‍കുന്നു. നിരവധി സേവനങ്ങള്‍ ഒരൊറ്റ പ്രതിമാസ റീച്ചാര്‍ജിലേക്ക് ഏകീകരിക്കുന്നതിലൂടെ, പ്ലാന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രതിമാസ കേബിള്‍ അല്ലെങ്കില്‍ ഡിടിഎച്ച് കണക്ഷനുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമഗ്രമായ ഡിജിറ്റല്‍ വിനോദം സാധ്യമാക്കുന്നു. ഒടിടി സബ്സ്‌ക്രിപ്ഷനുകളില്‍ ജിയോ ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5, ലയണ്‍സ്ഗേറ്റ് പ്ലേ, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫിക്സ് എന്നിവ അടക്കം 20 സ്ര്ടീങ് പ്ലാറ്റ്ഫോമുകളിലേക്ക് ഈ പ്ലാന്‍ വഴി പ്രവേശനം നല്‍കുന്നു.
വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാനുമായി വി
