6 49

 

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുപിഐ ആപ്പുകളിലും ബാങ്കുകളിലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ മറയ്ക്കണമെന്ന് എന്‍പിസിഐ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സെപ്റ്റംബര്‍ 4 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമേ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കൂ. യുപിഐ ഐഡികള്‍, അക്കൗണ്ട് നമ്പറുകള്‍ എന്നിവയും ഇത്തരത്തില്‍ മറയ്‌ക്കേണ്ടതുണ്ട്. ക്യുആര്‍ കോഡ് വഴി പണമടച്ചു കഴിഞ്ഞാല്‍ പിന്നീട് മൊബൈല്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. യുപിഐ ആപ്പുകളും ബാങ്കുകളും പുതിയ നിയമത്തിന് അനുസൃതമായി തങ്ങളുടെ സിസ്റ്റങ്ങള്‍ സജ്ജമാക്കണമെന്ന് എന്‍പിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *