ഏറ്റവും കൂടുതല്‍ ട്രെയിന്‍ യാത്ര ചെയ്യുന്നത് കേരളീയരാണെന്നും, കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല. അതുകൊണ്ട് ബി.ജെ.പി ഇത്രത്തോളം ആഘോഷിക്കേണ്ട കാര്യമില്ല.വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടു അത് അംഗീകരിച്ചു. പാളങ്ങളുടെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. അത് കൂടി നിലവില്‍ വന്നാല്‍ കേരളത്തില്‍ ഒരു കെ- റെയിലിന്റെയും ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഒരു കെ- റെയിലിന്റെയും ആവശ്യമില്ലെന്ന് വിഡി സതീശൻ
