പാലക്കാട് സിപിഎം സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സിപിഎം പീഡന പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നുവെന്നും തെറ്റുകൾ ചെയ്താൽ നിയമപരമായി ശിക്ഷിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പീഡന പരാതികൾ ഒത്തുതീർപ്പാക്കി രാജ്യത്തെ നിയമത്തോടുള്ള വെല്ലുവിളിയാണ് സിപിഎം നടത്തുന്നത്. എന്തുവന്നാലും പാർട്ടിക്കുള്ളിൽ തീർക്കുന്ന ഇത്തരം രീതി ശരിയല്ല, പരാതിയുമായി യുവതി മുന്നോട്ടു വന്നാൽ സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്നും, പിന്തുണയ്ക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
