തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ കെ മുരളീധരന് ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. തൃശൂര്‍ ലോക്സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരന് തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും കോണ്‍ഗ്രസിലെ യജമാനന്മാര്ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരനെന്നും സുരേന്ദ്രന് പരിഹസിച്ചു. അതോടൊപ്പം ഇന്നു മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങുമെന്നും നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന് ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്ന് കെ സുരേന്ദ്രന്
