ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ.സി.വേണുഗോപാൽ. തൃശൂരില്‍ ബിജെപിയെ മൂന്നാംസ്ഥാനത്താക്കുകയാണ് ലക്ഷ്യമെന്ന് കെ.മുരളീധരന് വ്യക്തമാക്കി. വടകരയില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിലും, ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് യുഡിഎഫിന്റെ ഡ്രീം ടീമെന്ന് ഹൈബി ഈഡനും പ്രതികരിച്ചു. ആത്മവിശ്വാസത്തോടെ വോട്ടർമാരെ നേരിൽക്കാണുമെന്ന് പാലക്കാട്ടെ സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠൻ. ഒപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകാനുള്ളതെന്ന് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹ്നാനും. ഇത്തവണ കാസര്‍കോട്ടെ ഭൂരിപക്ഷം മൂന്നിരട്ടിയാക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. ഞായറാഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകുമെന്ന് ശശി തരൂരും കോണ്‍ഗ്രസിന്റേത് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ.സുധാകരനും വി.ഡി.സതീശനും പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥികൾ.
സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് പ്രതികരണവുമായി സ്ഥാനാർത്ഥികൾ
