കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധം. ബെംഗളൂരുവിൽ സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കുമെന്നും സിജെപി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം പ്രകാശ് രാജും എക്സിലൂടെ സ്ഥിരീകരിച്ചു.
സിജെപി പ്രതിഷേധത്തിൽ പ്രകാശ് രാജും പങ്കെടുക്കും
