നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നീന കുറുപ്പിന്‍റെ മൊഴിയെടുത്തു. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു. അന്‍സിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സംഘടനയുടെ കുടുംബ സംഗമത്തിന് ഇടയിലുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. ഇതിലാണ് നീന കുറുപ്പിന്‍റെ മൊഴി പൊലീസ് എടുത്തിരിക്കുന്നത്.
അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ നീന കുറുപ്പിന്‍റെ മൊഴിയെടുത്തു
