കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന് അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ വിഷ്ണു സുനിൽ പന്തളം. ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടതെന്നും, പാട്ടുപാടിയ കലാകാരനല്ല പരിപാടി സംഘടിപ്പിച്ചവർക്കാണ് കൂടുതൽ ഉത്തരവാദിത്തമെന്നും അവരുടെ ആരുടെയും പേര് പോലും എഫ്ഐആറിൽ ഇല്ല ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കൽ സിഐയ്ക്ക് താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത് കേസെടുക്കണമെന്നും ഡിജിപിക്കും ഇക്കാര്യം ആവശ്യപെട്ട് പരാതി നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഹർജിക്കാരൻ പറഞ്ഞു.
ഗായകന് അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ
