വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മുസ്ലീം സമുദായത്തിനും ഗുണം ചെയ്യുമെന്നും ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യുമെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചതെന്നും മുസ്ലീങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്റില്പറഞ്ഞതെന്നും നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്നും സുരേഷ് ഗോപി മറുപടി നല്കി.
വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
