നിര്‍ണായക നേതൃസ്ഥാനങ്ങളില്‍ നിന്നും ഏറെ നാള്‍ അകറ്റി നിര്‍ത്തപ്പെട്ട ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള അപ്രതീക്ഷിത വരവോടെ പാര്‍ട്ടിയില്‍ കരുത്തനാവുകയാണ് പി ജയരാജന്‍. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ജയരാജനത്തുമ്പോള്‍ അപ്രതീക്ഷിത തോല്‍വിയില്‍ ആടിയുലഞ്ഞ അണികളില്‍ ആവേശമേറ്റാനാകുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനവും സ്വീകാര്യതയും തന്നെയാണ് പി ജെയുടെ പ്ലസ് പോയിന്‍റ്. വ്യക്തി പൂജയെന്ന ആരോപണം നേരിട്ട് പാര്‍ട്ടിയിലെ നേതൃനിരയില്‍ നിന്നും തഴയപ്പെട്ട പി ജയരാജന് ഇത് സംഘടനാപരമായ പുനര്‍ജന്മമാണ്.
സെക്രട്ടറിയേറ്റിലേക്കുള്ള അപ്രതീക്ഷിത വരവോടെ പാര്‍ട്ടിയില്‍ കരുത്തനാവുകയാണ് പി ജയരാജന്
