w 412h 232croprect 0x0x1280x720imgid 01m2jnevhjm8h832jg5v07mh0eimgname fotojet 13 1789480365617

ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി  പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ച് കേരള സർവ്വകലാശാല. നാലം​ഗ ഉപസമിതിയെ ആണ് നിയോ​ഗിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. സിൻഡിക്കേറ്റ് യോഗത്തിൽ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു.നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി. പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *