5 25

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ വള്‍ക്കന്‍ എസ് 2027 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.23 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പരിഷ്‌കരിച്ച ബ്രേക്കുകളും ബ്ലൂയിഷ് ഗ്രീനിനൊപ്പമുള്ള മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന പുതിയ കളര്‍ സ്‌കീമുമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മുന്‍ മോഡലിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് വള്‍ക്കന്‍ എസിനും കരുത്തേകുന്നത്. ഇത് 7500 ആര്‍പിഎംഎല്ലില്‍ 60 ബിഎച്ച്പി കരുത്തും 6600 ആര്‍പിഎമ്മില്‍ 62.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഓഫ്സൈറ്റ് ലേഡൗണ്‍ മോണോഷോക്കും നല്‍കിയിട്ടുള്ള അതേ ട്യൂബുലാര്‍ ഡയമണ്ട് ഫ്രെയിമിലാണ് വള്‍ക്കന്‍ എസ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ 272 എംഎം ഡിസ്‌കും പിന്നില്‍ 216 എംഎം റോട്ടറുമാണ് ബ്രേക്കിങ് സംവിധാനത്തില്‍ വരുന്നത്. കൂടാതെ ഡ്യുവല്‍ ചാനല്‍ എബിഎസും ഇതിലുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *