അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. അതേസമയം, ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു. ഇന്ന് അറസ്റ്റിലായ ആന്റോയെ രാത്രി ഏഴകാലോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ
