w 412h 232croprect 0x0x1280x720imgid 01m2qg0dttyf61pepvbgsy8kabimgname hair 1789642422106 1
അട്ടപ്പാടിയിലെ കൂക്കമ്പാളയം ജി യു പി സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ചു . ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ കായിക ഉപകരണങ്ങൾ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തിൽ എത്തിയത്. ഇതോടൊപ്പം പുഴയോരത്ത് മറകെട്ടിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ വസ്ത്രം മാറിയത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍റെ സ്വന്തം മണ്ഡലത്തിലാണ് വിദ്യാർഥികൾക്ക് ഈ ദുരവസ്ഥ ഉണ്ടായത്. സ്‌കൂളിൽ കളിക്കളമൊരുക്കണമെന്ന ആവശ്യവുമായി നാളുകളായി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *