ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കമ്പനി ബോര്‍ഡ് യോഗം തീരുമാനിച്ചു. യോഗത്തില്‍ ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ മാത്രമാണ് ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനെ എതിര്‍ത്തത്. ടാറ്റാ സണ്‍സിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം. ടാറ്റ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാനും ബോര്‍ഡ് പച്ചക്കൊടി കാണിച്ചതായാണ് റിപ്പോര്‍ട്ട്. കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കാന്‍ ടാറ്റ സണ്‍സ് നല്‍കിയ അപേക്ഷ സെപ്റ്റംബര്‍ 12-ന് റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് ബാധ്യത കൂടുതല്‍ ശക്തമായി. 2027 ഫെബ്രുവരി വരെയാണ് നിലവില്‍ ചന്ദ്രശേഖരന് കാലാവധി ഉണ്ടായിരുന്നത്. കഴിഞ്ഞമാസമാണ് ചന്ദ്രശേഖരന്‍ രാജി പ്രഖ്യാപിച്ചത്.
