ലാന്‍ഡ് റോവറിന്റെ ലക്ഷ്വറി എസ്‌യുവി ഡിഫന്‍ഡര്‍ സ്വന്തമാക്കി നടന്‍ മുകേഷ്. 2024 മോഡല്‍ ഡിഫന്‍ഡര്‍ 110 എച്ച്എസ്ഇ എക്‌സ് ഡൈനാമിക്കാണ് മുകേഷിന്റെ ഏറ്റവും പുതിയ കാര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡറിന്റെ 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലാണ് മുകേഷ് വാങ്ങിയത്. 257 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്. 291 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടാതെ 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, മൂന്നു ലീറ്റര്‍ പെട്രോള്‍, അഞ്ച് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും വാഹനത്തിനുണ്ട്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി നടന്‍ മുകേഷ്
