ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോര്‍ഗെയുടെ ജീവിതം പറയുന്ന സിനിമയായ ‘ടെന്‍സിങ്’ന്റെ ട്രെയിലര്‍ എത്തി. ജെന്നിഫര്‍ ഫീഡം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടിബറ്റന്‍ നടന്‍ ജെന്‍ഡെന്‍ പുന്‍സ്വാക് ആണ് ടെന്‍സിങ്ങായി എത്തുന്നത്. ടോം ഹിഡില്‍സ്റ്റണ്‍, വില്ല്യം ഡാഫോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഹിലാരിയായി വേഷമിടുന്നത് ഹിഡില്‍സ്റ്റണാണ്. ഡേഫോയാണ് എവറസ്റ്റ് യാത്രയുടെ സഘത്തലവനായിരുന്ന കേണല്‍ ജോണ്‍ ഹണ്ടിന്റെ വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 16 മുതല്‍ ആപ്പിള്‍ ടിവിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ‘ചരിത്രം എവറസ്റ്റ് കീഴടക്കിയതിനെ എപ്പോഴും ഓര്‍ക്കും, എന്നാല്‍ അത് സാധ്യമാക്കിയ മനുഷ്യനെ ഓര്‍ക്കണമെന്നില്ല’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. 1953ല്‍ ന്യൂസിലന്‍ഡുകാരന്‍ എഡ്മണ്ട് ഹിലാരിയും നേപ്പാള്‍ സ്വദേശിയായ ഷെര്‍പ്പ ടെന്‍സിങ്ങും എവറസ്റ്റ് കീഴടക്കിയതിന്റെ കഥയാണ് ചിത്രം പറയുന്നത്.
