ജീത്തു ജോസഫ് ചിത്രം ‘മൈ ബോസി’ന്റെ തമിഴ് റീമേയ്ക്ക് ‘സണ്ടക്കാരി’ ട്രെയിലര്‍ എത്തി. ആര്‍. മധേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണും എത്തുന്നു. സത്യന്‍, പ്രഭു, കെ.ആര്‍ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും. 2019ല്‍ ചിത്രീകരിച്ച സിനിമയുടെ റിലീസ് പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. അതേസമയം പെട്ടിയിലിരുന്ന ഈ സിനിമയ്ക്ക് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതും വിവാദമായിരുന്നു. മികച്ച ആര്‍ട്ട് ഡയറക്ടര്‍, മികച്ച ഗായകന്‍, മികച്ച മൂന്നാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2020ലെ മികച്ച ചിത്രത്തിനുള്ള മൂന്നാം സ്ഥാനമാണ് ഈ സണ്ടക്കാരിക്ക് ലഭിച്ചത്. ഇതിനു പുറമെ ചിത്രത്തിലെ സംഗീതത്തിന് അമ്രിഷ് മികച്ച പിന്നണി ഗായകനായും, അയ്യപ്പന്‍ മികച്ച കലാസംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
‘മൈ ബോസി’ന്റെ തമിഴ് റീമേക്ക് ‘സണ്ടക്കാരി’ ട്രെയിലര്‍
