1 30

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ ആഗോള എണ്ണ ടാങ്കര്‍ വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന വലിയ എണ്ണ ടാങ്കര്‍ വിഭാഗത്തിലുള്ളവയുടെ നിരക്കുകള്‍ പ്രതിദിനം 7 ലക്ഷം മുതല്‍ 8 ലക്ഷം ഡോളര്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടക്കത്തില്‍ പ്രതിദിനം 1,37,000 ഡോളര്‍ മാത്രമായിരുന്നു ഇവയുടെ വാടക നിരക്ക്. ഇതാണ് കുത്തനെ ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 42,065 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന ഏകദേശം 226 ശതമാനം. അതേസമയം, സംഘര്‍ഷത്തില്‍ അയവ് വരുകയോ പ്രധാന ഷിപ്പിംഗ് റൂട്ടുകള്‍ സാധാരണ നിലയിലാകുകയോ ചെയ്താല്‍ നിരക്കുകള്‍ വേഗത്തില്‍ താഴാനും സാധ്യതയുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *