w 412h 232croprect 2x0x1596x898imgid 01m1zn1fkq62ddwe5y1q8fsccbimgname kochi block 1788842393207

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. രാവിലെ 11.00 മണി മുതൽ വൈകിട്ട് 04.00 മണി വരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ പ്രധാന റോഡുകളിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ–പേരണ്ടൂർ റോഡ്, ദേശാഭിമാനി–പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി–ചങ്ങമ്പുഴ റോഡ്, ബി.ടി.എസ് റോഡ്, ഇടപ്പള്ളി മഠം ജംഗ്ഷൻ, ചങ്ങമ്പുഴ–ബി.ടി.എസ് റോഡ് ജംഗ്ഷൻ എന്നീ മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആലുവ–പാലാരിവട്ടം പിഡബ്ല്യുഡി റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *