6 25

ഒരു ചിത്രശലഭത്തിന്റെ രണ്ട് ചിറകുകള്‍ പോലെയായിരുന്നു അവര്‍. മനസ്സുകൊണ്ട് മുട്ടിയുരുമ്മി സ്നേഹിച്ചവര്‍. വേദാന്തിക എന്ന ഒരൊറ്റ അച്ചുതണ്ടില്‍ മാത്രം നിലകൊള്ളുന്ന ഒരു ലോകം സ്വന്തമായുള്ള രഘുനന്ദനന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. ആ യാത്രയില്‍ രാത്രിക്കും പകലിനും നിലാവിനും പുതിയ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും നാം കണ്ടെത്തും. വായിച്ചുതീരുമ്പോള്‍ നേരിയൊരു തിരിച്ചറിവുണ്ടാകും. ഈ മണ്ണില്‍നിന്ന് ചേലുള്ള പൂക്കള്‍ പറക്കുന്നത് എന്തുകൊണ്ടെന്ന ഉള്ളറിവ്. മണ്ണില്‍ മൊട്ടിട്ട് ആകാശത്തു വളര്‍ന്ന് ഒടുവില്‍ മണ്ണിലേക്കു തന്നെ വിലയം കൊള്ളുന്ന മനുഷ്യനും അവന്റെ പ്രണയവും ഒരിക്കലും അവസാനിക്കില്ലെന്ന വേര്‍തിരിവ്. അതാണു ശലഭമനുഷ്യന്റെ കാതല്‍ അല്ല ചിറകുകള്‍. ‘ശലഭമനുഷ്യന്‍’. സിബി ജോണ്‍ തൂവല്‍. ഡിസി ബുക്‌സ്. വില 315 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *