നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ ചിത്രത്തില്‍, രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘ജയ് ജയ് ശ്രീറാം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങ്ങും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. എ.ആര്‍ റഹ്മാനാണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. രണ്‍ബീറും സായ് പല്ലവിയുമാണ് ഗാനരംഗത്തില്‍ പ്രധാനമായുമുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്ലറിനടക്കം വലിയതോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിനൊപ്പം തന്നെ വിഎഫ്എക്‌സിനെയും ഭൂരിഭാഗം പേരും പ്രശംസിച്ചിട്ടുണ്ട്. ‘രാമായണ’യുടെ ആദ്യ ഭാഗം ദീപാവലി റിലീസായാണ് എത്തുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്നത് യഷ് ആണ്. ലക്ഷ്മണനായി രവി ദുബെ വേഷമിടുമ്പോള്‍ ഹനുമാന്റെ വേഷം ചെയ്യുന്നത് സണ്ണി ഡിയോള്‍ ആണ്. നടി ശോഭന കൈകേയി ആയും വേഷമിടുന്നു.
‘രാമായണ’ ചിത്രത്തിലെ ഗാനം ‘ജയ് ജയ് ശ്രീറാം’
