വീണ്ടെടുപ്പിന്റെ കഥയാണ് ഒരു കാട്, ഒരു മല, രഹസ്യമായ ഒരു വഴി എന്ന നോവലെറ്റ് പറയുന്നത്. ലളിതമായ വാക്യങ്ങള്‍ വിന്യസിച്ചുകൊണ്ട് നിര്‍വ്വഹിച്ചിരിക്കുന്ന അതീവലളിതമായ ആഖ്യാനം. അപ്പോഴും അതൊരു ബാലസാഹിത്യകൃതിയുടെയും പരിസ്ഥിതിരാഷ്ട്രീയം സംസാരിക്കുന്ന നോവലിന്റെയും ധര്‍മ്മങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്നു. അങ്ങനെ ഇത് ഒരേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരാഖ്യാനമായി മാറുന്നു. വായനയുടെ പുതിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന പരിസ്ഥിതിനോവല്‍. ‘ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി’. മൃദുല്‍ വി.എം. മാതൃഭൂമി. വില 102 രൂപ.
