ഓള്‍ ഇലക്ട്രിക് മോഡലായ അയോണിക് വി ഓട്ടോ ചൈന 2026-ല്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്. ലോകത്തിലെ ഏറ്റവും വലിയ ഇ.വി വിപണിയില്‍ മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലിഫ്റ്റ്ബാക്ക് ശൈലിയിലുള്ള സെഡാന്‍ കമ്പനി മുമ്പ് പ്രദര്‍ശിപ്പിച്ച വീനസ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തത്കാലം ചൈനയില്‍ മാത്രമാകും ഹ്യുണ്ടായ് ഈ വാഹനം വില്‍ക്കുക. ഹ്യുണ്ടായിയുടെ പുതിയ ഇ.വി ഡിസൈന്‍ ശൈലിയായ ദി ഒറിജിന്‍ പിന്തുടര്‍ന്നാണ് അയോണിക് വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂപ്പെയ്ക്ക് സമാനമായ സ്ലീക്ക് രൂപം, പൂര്‍ണ എല്‍ഇഡി ലൈറ്റിങ്, ഫ്രെയിംലെസ് ഡോറുകള്‍, ലോ-പ്രൊഫൈല്‍ ടയറുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഡാഷ്ബോര്‍ഡ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന 27 ഇഞ്ച് 4ഗ പനോരമിക് ഡിസ്‌പ്ലെയാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. വാഹനത്തിന്റെ ലോവര്‍ റേഞ്ച് വേരിയന്റും ലഭ്യമാകുമെന്നാണ് സൂചന.
