ഹോംലി മീല്‍സ്’, ‘ബെന്‍’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കല്‍ ചെയര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ അറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍ ‘എന്ന ചിത്രത്തിലെ ഗാനം പുറത്ത്. കോമഡി ഫാന്റസി ജോണറിലാണ് ചിത്രം എത്തുന്നത്. വിപിന്‍ അറ്റ്‌ലി എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് നിരഞ്ജന്‍ സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്. ചിത്രം ഉടനെ തന്നെ തിയറ്ററുകളിലെത്തും. വിപിന്‍ അറ്റ്ലി, സാജിദ് യഹ്യ എന്നിവരോടൊപ്പം ഡൊമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോന്‍, ശര്‍മാജി, ജോസ് മുനമ്പം, മോസപ്പന്‍, ഡിക്‌സണ്‍ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാല്‍, ട്വിങ്കിള്‍ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാക്രോം പിക്‌ച്ചേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിര്‍വഹിക്കുന്നു. എഡിറ്റിംഗ് -രാജേഷ് കോടോത്ത്, ഗോപകുമാര്‍ നമ്പ്യാര്‍.
