സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ‘അംശം’. ഇപ്പോഴിതാ അക്‌സോമാനിയാക്കിന്റെ ഗാനമായ ‘അംശം’ ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ 4-ാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യന്‍ ഭാഷ ഗാനം ലോകവേദിയില്‍ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂര്‍വവും ശ്രദ്ധേയവുമാണ്. പ്രാദേശിക ഇന്ത്യന്‍ സംഗീതം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ‘അംശം’ ഇന്ത്യയിലും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരിക്കുകയാണ്. വൈറല്‍ സോങ്‌സ് ഇന്ത്യയില്‍ 4, ടോപ്പ് സോങ്‌സ് ഇന്ത്യയില്‍ 70, യുഎഇയില്‍ ടോപ്പ് 10 ലിസ്റ്റില്‍ 4 എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്. ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ 4.1 മില്യണ്‍ വ്യൂസ് കടന്നു. ഇത് ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ ഗാനം ആവര്‍ത്തിച്ച് കേള്‍ക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്. ഡെഫ് ജാം റെക്കോര്‍ഡിംഗ്‌സ് ഇന്ത്യയും റിയല്‍ തിംഗ് റെക്കോര്‍ഡ്‌സ് (ആര്‍ടിആര്‍)ഉം ചേര്‍ന്ന് പുറത്തിറക്കിയ ‘അംശം’, പ്രാദേശിക സാംസ്‌കാരിക പശ്ചാത്തലവും ഗ്ലോബല്‍ ആക്സസിബിള്‍ ശബ്ദവും കൂടിചേര്‍ന്നുള്ളതാണ്.
‘അംശം’ ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ 4-ാം സ്ഥാനത്ത്
