റിലയന്‍സ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. സാധാരണ ഡാറ്റയ്ക്കും കോളിംഗിനും പുറമെ നിരവധി അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന 459 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. ഫോണില്‍ സിനിമ കാണാനും ഗെയിമുകള്‍ കളിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ അനുയോജ്യമായ പ്ലാനാണിത്. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, കൂടാതെ 5 ജിബി ബോണസ് ഡാറ്റ എന്നിവയാണ് ഡാറ്റ വിഭാഗത്തില്‍ ലഭിക്കുക. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം സ്നാപ്ചാറ്റ് പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനമായ ഗൂഗിള്‍ ജെമിനിയും ഈ പ്ലാനിന്റെ ഭാഗമായി സൗജന്യമായി ഉപയോഗിക്കാം. ക്ലൗഡ് ഗെയിമിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ ഇല്ലാതെ തന്നെ മികച്ച ഗെയിമുകള്‍ കളിക്കാനാകും. മൈ ജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ അടുത്തുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്.
പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ
