ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കള്ളക്കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ നടക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. കേസ് വിശ്വസനീയമല്ലെന്നും കേസിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.
സിപിഎം നേതാവ് എം ഗിരീഷിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്
