റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിലെ പരിശോധനയിൽ എക്സൈസ് 60 കുപ്പി മദ്യശേഖരം പിടിച്ചെടുത്തു. ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തും. വീട്ടിൽ ഇനിയും കൂടുതൽ മദ്യക്കുപ്പികൾ ഉള്ളതായും സൂചനയുണ്ട്. രാവിലെ ആറ് മണിയോടെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ താമസിക്കുന്ന വയനാട്ടിലെ വീട്ടിലേക്ക് എക്സൈസ് സംഘവും മീനങ്ങാടി പൊലീസും പരിശോധനയ്ക്കായി എത്തുന്നത്. കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്.
ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തും
