എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അസാധാരണമായ സാഹചര്യത്തിൽ മാത്രമേ അടച്ചിട്ട കോടതിയിൽ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ പ്രതികൾ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ അടിസ്ഥാന രഹിതമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു.
അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
