ഇന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാളെ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടായതിനാൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന വയനാട്ടിലും ഇടുക്കിയിലും മഴക്കെടുതി മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം അപകടസാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു
