സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാം വില 85 രൂപ കുറഞ്ഞ് 9,360 രൂപയും പവന് വില 680 രൂപ താഴ്ന്ന് 71,880 രൂപയിലുമെത്തി. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അയവുണ്ടായതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ന് ഔണ്‍സിന് ഒരു ശതമാനത്തോളം ഇടിഞ്ഞ് 3,293 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഡോളര്‍ താഴുമ്പോള്‍ സ്വാഭാവികമായും മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ സ്വര്‍ണം സ്വന്തമാക്കാനാകും. ഇത് വില്‍പ്പന ഉയര്‍ത്തുകയും വില ഉയരാനിടയാക്കുകയും ചെയ്യാറുള്ളതാണ്. എന്നാല്‍ യുദ്ധ ഭീതി ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപം വിട്ട് മറ്റ് മേഖലകളിലേക്ക് നിക്ഷേപകര്‍ ചേക്കേറാന്‍ തുടങ്ങിയത് സ്വര്‍ണത്തിന്റെ ആവശ്യം കുറച്ചു. യു.എസിലെ ട്രഷറി നിക്ഷേപങ്ങളിലെ നേട്ടം കുറഞ്ഞതും സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂട്ടിയില്ല. ശക്തമായ സാമ്പത്തിക കണക്കുകളാണ് സ്വര്‍ണത്തെ പിന്നോട്ട് വലിക്കുന്നത്.
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 71,880 രൂപ
