നെടുമ്പാശേരിയിലുണ്ടായ മിനി കൂപ്പർ അപകടക്കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെ നാളെ വൈകിട്ട് 5 വരെ പോലിസ് കസ്റ്റഡിയിൽ വിട്ടു. ഇത് രണ്ടാം തവണയാണ് പ്രതികളെ കസ്റ്റഡിയിൽ വിടുന്നത്. സാക്ഷികളെ കാണിച്ചു ഉറപ്പ് വരുത്താനും ഡിജിറ്റൽ തെളിവുകൾ സംബന്ധമായ ചോദ്യം ചെയ്യലിനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. ജില്ലാ കോടതി കഴിഞ്ഞ ദിവസം ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലിസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്. ദൃക്സാക്ഷികളെ കാണിച്ചു തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യൽ എന്നിവ പൂർത്തിയാക്കണം എന്നായിരുന്നു കസ്റ്റഡി അപേക്ഷയിലെ ഉള്ളടക്കം.
മിനി കൂപ്പർ അപകട കേസിലെ 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ
