ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്. 17 കാരന്‍റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നൽകി. ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അവിടേക്ക് എത്തി. ഇത് സി സി ടി വി ദൃശ്യങ്ങളിൽ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം വിവരിച്ചു.
ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി
