റിലീസിന് മുന്‍പേ തരംഗം സൃഷ്ടിക്കുകയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നവംബര്‍ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ആഗോള തലത്തില്‍ ചിത്രം ഇതുവരെ 25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ‘ജുഡി ജോഡി’ പുറത്തുവന്നു. എ.ആര് റഹ്മാന് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാല്‍ ആണ്. രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും എത്തുമ്പോള്‍ സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറൂം ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗുമാണ് എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
