w 412h 232croprect 0x0x1280x720imgid 01m66bqasf7ps1qtg85r26brrximgname fotojet 40 1793362471727

രണ്ട് വർഷത്തിന് ശേഷം മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്. 2024 ജൂൺ 27-ന് ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ സ്വദേശി ആസാദ് (38), മലപ്പുറം തിരൂരങ്ങാടി സ്വദേശി ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ് . ഇവർ പിടിയിലായതറിഞ്ഞ് രാഗേഷ് കുളുവിലേക്ക് ഒളിവിൽപ്പോയി. കുളുവിൽ ബേസ് ക്യാമ്പിൽ നിന്ന് 20 കിലോമീറ്റർ മുകളിൽ ഒരു റിസോർട്ടിലാണ് ഇയാൾ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *