ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമായനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. ബസ് ചാർജ് വർധനവ് സംബന്ധിച്ചും, വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ചും നിലവിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി ബസ് ഉടമകളെ അറിയിച്ചു.
സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ
