കർണാടക ഹൈക്കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ. വീണ കേസ് നൽകേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോയെന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ല.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കമ്പനി കൂടുതൽ പണം വാങ്ങിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട രണ്ടാംഘട്ട രേഖകൾ ഉടൻ വ്യക്തമാക്കുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
കർണാടക ഹൈക്കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ
