മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ യും നൽകിയ ഹർജിയിൽ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച്ഹൈക്കോടതി. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹാർജി സമർപ്പിച്ചിരുന്നത്. സമൻസിന് ഒരുതവണ മറുപടി നൽകി കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യൽ നടത്താമെന്നും, അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം എന്നും ഹൈക്കോടതി പറഞ്ഞു.കോടതിയുടെ നിർദേശത്തിൽ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നൽകാമെന്ന് അഭിഭാഷകർ അറിയിച്ചു. സർട്ടിഫൈഡ് കോപ്പി നൽകാനും, നേരിട്ട് ഹാജരാകാനുമുള്ള സമൻസ് ആണ് ലഭിച്ചതെന്ന് കിഫ്ബി കോടതിയിൽ വ്യക്തമാക്കി. സർട്ടിഫൈഡ് കോപ്പി നൽകാൻ തയ്യാറാണ്, സിഇഒയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞതാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കക്ഷികൾക്ക് തൃപ്തി ഇല്ലെങ്കിൽ മെറിറ്റിൽ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ യും നൽകിയ ഹർജിയിൽ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച്ഹൈക്കോടതി
