പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയിൽവെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിൻവലിക്കില്ലെന്ന് ഉറപ്പായി.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്
