w 412h 232croprect 0x0x1280x720imgid 01m31wv423sjhx4p6nt26706gbimgname msc elsa 1789991424066

കേരള തീരത്ത് അറബികടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാർ അടക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർ കക്ഷികളായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പൽ മുങ്ങുമ്പോൾ അതിൽ ഉണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ സജി സുരേന്ദ്രനും, സാൻസ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജികളിലാണ് സുപ്രീംകോടതി തൽസ്ഥിതി ഉത്തരവ് കോടതി പുറത്തിറക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *